ചെങ്ങന്നൂരിലെ വിജയം സര്‍ക്കാരിന് കൂടുതല്‍ കരുത്ത് നല്‍കുമെന്ന് കെകെ ശൈലജ

കൊച്ചി: ചെങ്ങന്നൂരിലെ വിജയം സര്‍ക്കാരിന് കൂടുതല്‍ കരുത്ത് നല്‍കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയ കുപ്രചാരണങ്ങള്‍ ചെങ്ങന്നൂരിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞെന്നും നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും സര്‍ക്കാര്‍ എന്നും ഒപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

‘ശരിയായ ദിശയിലാണ് നമ്മുടെ സര്‍ക്കാര്‍ എന്നതിന്റെ തെളിവാണ് ചെങ്ങന്നൂരിലെ വിജയം,പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയ കുപ്രചാരണങ്ങള്‍ ജാതിമത ഭേദമില്ലാതെ ചെങ്ങന്നൂര്‍ ജനത തള്ളിക്കളഞ്ഞു, ഇടതുപക്ഷ സര്‍ക്കാരില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസവും പ്രതീക്ഷയും കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് ഈ ഉപതെരഞ്ഞെടുപ്പ് ഫലം കൊണ്ട് മനസിലാക്കാന്‍ കഴിഞ്ഞത്, നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും സര്‍ക്കാര്‍ ഒപ്പമുണ്ട് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *