ചെങ്ങന്നൂരിലെ വിജയം മതനിരപേക്ഷ രാഷ്ട്രീയത്തിനുള്ള അംഗീകാരമാണെന്ന് കോടിയേരി

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്റെ വിജയം മതനിരപേക്ഷ രാഷ്ട്രീയത്തിനുള്ള അംഗീകാരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് സര്‍ക്കാറിനെക്കുറിച്ചും പ്രതിപക്ഷത്തെക്കുറിച്ചുമുള്ള ജനവിധിയാണ് ഇന്നുണ്ടായിരിക്കുന്നത്. കേരള രാഷ്ട്രീയത്തില്‍ യുഡിഎഫിന്റെ പ്രസക്തി നഷ്ടമായതായും കോടിയേരി കൂട്ടിച്ചേര്‍ത്തു.

മൃദുഹിന്ദുത്വമല്ല, മതിനിരപേക്ഷതയാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്ന സന്ദേശമാണ് തെരഞ്ഞെടുപ്പ് വിജയം വിളിച്ചു പറയുന്നത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ്സിന് നേരിട്ടതുപോലെയുള്ള പരാജയമാണ് ചെങ്ങന്നൂരിലും സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കെ.എം മാണിയെ യുഡിഎഫ് നേതൃത്വം കൊണ്ടുവന്നിട്ടും കേരള കോണ്‍ഗ്രസ്സ് അണികള്‍ പോലും അദ്ദേഹത്തിന്റെ ആഹ്വാനം ചെവിക്കൊണ്ടില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കേന്ദ്രത്തിന്‍ നിന്നുള്ള പ്രമുഖ നേതാക്കളെ പ്രചരണത്തിന് ഇറക്കിയിട്ട് പോലും വിജയം നേടാന്‍ ബിജെപിക്ക് സാധിച്ചില്ലെന്നും കോടിയേരി വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *