കത്തിക്കുത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെക് റിപ്പബ്ലിക്കിന്റെ ടെന്നീസ് താരം പെട്ര ക്വിറ്റോവ ആശുപത്രിവിട്ടു.
ആക്രമണത്തില്‍ ക്വിറ്റോവയുടെ ഇടത് കൈയില്‍ പരിക്കേറ്റിരുന്നു. ഇതിന് തുന്നല്‍ ഇടേണ്ടിവന്നിരുന്നു. രണ്ടാഴ്ചത്തെ പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

പൂര്‍ണമായും പരിക്കുമാറി ടെന്നീസിലേക്ക് തിരിച്ചെത്താന്‍ ഇനിയും കുറഞ്ഞത് ആറു മാസത്തെ വിശ്രമം ആവശ്യമാണ്. 2011ലും 2014ലും വിംബിള്‍ഡണും റിയോ ഒളിമ്പിക്സില്‍ വെങ്കലവും നേടിയ താരമാണ് ക്വിറ്റോവ.













