ചീ​ഫ് സെ​ക്ര​ട്ട​റി​ക്കു മ​ര്‍​ദ​നം: കേ​ജ​രി​വാ​ളി​നെ​തി​രെ ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​നാ​ക്കു​റ്റം ചു​മ​ത്തി​യേ​ക്കും


ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി ചീ​ഫ് സെ​ക്ര​ട്ട​റി അ​ന്‍​ഷു പ്ര​കാ​ശി​നെ ആ​പ്പ് എം​എ​ല്‍​എ​മാ​ര്‍ മ​ര്‍​ദി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നും ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​ക്കു​മെ​തി​രെ പോ​ലീ​സ് ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​നാ​ക്കു​റ്റം ചു​മ​ത്തി​യേ​ക്കും. കേ​സി​ല്‍ കു​റ്റ​പ​ത്രം ഉ​ട​ന്‍ സ​മ​ര്‍​പ്പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.


തെ​ളി​വു​ക​ളു​ടെ​യും മൊ​ഴി​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കു​റ്റ​പ​ത്രം ത​യാ​റാ​ക്കു​ന്ന​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ജ​രി​വാ​ളി​നെ ചോ​ദ്യം ചെ​യ്യു​ക​യും കേ​ജ​രി​വാ​ളി​ന്‍റെ വ​സ​തി​യി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.


ഫെ​ബ്രു​വ​രി 19ന് ​കേ​ജ​രി​വാ​ളി​ന്‍റെ വ​സ​തി​യി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​നി​ടെ​യാ​ണ് അ​ന്‍​ഷു പ്ര​കാ​ശി​നു മ​ര്‍​ദ​ന​മേ​റ്റ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ആ​പ്പ് എം​എ​ല്‍​എ​മാ​ര്‍ മ​ര്‍​ദി​ച്ച​താ​യി അ​ന്‍​ഷു പ്ര​കാ​ശ് ആ​രോ​പി​ച്ചി​രു​ന്നു.​സം​ഭ​വ​ത്തി​ല്‍ 11 ആം​ആ​ദ്മി​പാ​ര്‍​ട്ടി എം​എ​ല്‍​എ​മാ​ര്‍​ക്കെ​തി​രേ അ​ന്‍​ഷു പ്ര​കാ​ശ് ഡ​ല്‍​ഹി സി​വി​ല്‍ ലൈ​ന്‍​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.



Sharing is Caring