ജര്‍മ്മന്‍ ആരാധകര്‍ക്ക് കണ്ണൂര്‍ കളക്ടറുടെ ട്രോള്‍, ഫ്ളക്‌സുകള്‍ നീക്കാന്‍ നിര്‍ദ്ദേശം


കണ്ണൂര്‍: ലോകകപ്പിലെ ആദ്യ റൗണ്ടില്‍ പുറത്തായതിന്റെ വിഷമം താങ്ങാനാവാതെ നില്‍ക്കുന്ന ജര്‍മ്മന്‍ ആരാധകരെ ട്രോളി കണ്ണൂര്‍ ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദലി. ജില്ലയില്‍ സ്ഥാപിച്ച എല്ലാ ഫ്ലക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ട്രോള്‍ രൂപേന ഫേസ്ബുക്കില്‍ പോസ്റ്രിട്ടാണ് കളക്ടറുടെ നിര്‍ദ്ദേശം. മനംനൊന്തിരിക്കുന്ന ആരാധകരെ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കളക്ടര്‍ മിര്‍ മുഹമ്മദ് അലി ട്രോളിയത്.


ഇന്നലെ രാത്രി നടന്ന മത്സരത്തില്‍ ദക്ഷിണ കൊറിയ ജര്‍മ്മനിയെ 2-0ന് പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് ജര്‍മ്മനിക്ക് വേണ്ടി കണ്ണൂരില്‍ സ്ഥാപിച്ചിട്ടുള്ള ഫ്ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് ഓര്‍മിപ്പിച്ച്‌ കളക്ടര്‍ പോസ്റ്റിട്ടത്. ‘കണ്ണൂരിലെ എല്ലാ ജര്‍മ്മന്‍ ആരാധകരും ജര്‍മ്മന്‍ ടീമിന് വേണ്ടി വച്ച എല്ലാ ഫ്ളക്‌സുകളും സ്വമേധയാ നീക്കം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു കളക്ടര്‍ കുറിച്ചത്.




Sharing is Caring