ചീഫ് ജസ്റ്റീസിനെതിരായ ഇംപീച്ച്‌മെന്‍റ് ; കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍‌

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരെയുള്ള ഇംപീച്ച്‌മെന്‍റ് നോട്ടീസ് തള്ളിയതിനെതിരെ കോണ്‍ഗ്രസ് എംപിമാര്‍ സുപ്രീംകോടതിയെ സമീപിച്ചു. രാജ്യസഭാ എംപിമാരായ പ്രതാപ് സിംഗ് ബജ്‌വ, അമീ ഹര്‍ഷദ്‌റായ് യജ്നിക് എന്നിവരാണ് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്‍റെ തീരുമാനത്തിനെതിരെ പരമോന്നത നീതിപീഠത്തെ സമീപിച്ചത്.

അന്വേഷണസമിതി രൂപീകരിക്കുക മാത്രമായിരുന്നു ഉപരാഷ്ട്രപതിയുടെ ജോലിയെന്നും എന്നാല്‍ അദ്ദേഹം അത് നിര്‍വഹിച്ചില്ലെന്നുമാണ് എംപിമാരുടെ ആരോപണം. അതേസമയം ഹര്‍ജി ചൊവ്വാഴ്ച ശ്രദ്ധയില്‍‌പ്പെടുത്താന്‍ ജസ്റ്റീസ് ജെ.ചലമേശ്വര്‍ അറിയിച്ചെന്ന് കോണ്‍ഗ്രസിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. ഉപരാഷ്ട്രപതിയുടെ നടപടിയില്‍ ഭരണഘടനാപരമായ പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *