ചീഫ് എഞ്ചിനിയര്‍മാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കേണ്ടെന്ന് ആഭ്യന്തരവകുപ്പിന്റെ ഉറച്ച തീരുമാനം.


തിരുവനന്തപുരം: ചീഫ് എഞ്ചിനിയര്‍മാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കേണ്ടെന്ന് ആഭ്യന്തരവകുപ്പിന്റെ ഉറച്ച തീരുമാനം. 1994 ല്‍ പൊതുഭരണ വകുപ്പിറക്കിയ ഉത്തരവാണു നേരിട്ടുള്ള സസ്‌പെന്‍ഷന് ആധാരമെന്ന് ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിയെ അറിയിക്കും.കേസുകളില്‍ പ്രതിയാകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ആഭ്യന്തര സെക്രട്ടറിയെ അധികാരപ്പെടുത്തുന്നതാണ് 1994 ഏപ്രില്‍ 27ലെ ഉത്തരവ്. മാത്രമല്ല , സസ്‌പെന്‍ഷന് അനുകൂലമായി എ.ജിയുടെ നിയമോപദേശവും ഉണ്ട്.പരപ്പനങ്ങാടി റയില്‍വേ മേല്‍പാലം നിര്‍മാണത്തിലെ എട്ടു കോടിയുടെ അഴിമതിക്കസില്‍ രണ്ടു ചീഫ് എന്‍ജിനിയീര്‍മാരെ സസ്‌പെന്‍ഷനെതിരെ മന്ത്രിമാരായ വി.കെ ഇബ്രാഹിം കുഞ്ഞും പി.ജെ ജോസഫും മുഖ്യമന്ത്രിയോട് പരാതിപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ചീഫ് എന്‍ജിനീയര്‍മാരുടെ പരാതി പരിശോധിക്കാന്‍ മുഖ്യമന്ത്രി ആഭ്യന്തരസെക്രട്ടറിയോട് നിര്‍ദേശിച്ചു.




Sharing is Caring