ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് പി.ജെ. ജോസഫ്


കോട്ടയം: പാര്‍ട്ടിയ്ക്കുള്ളില്‍ ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവ് പി.ജെ ജോസഫ്. തിങ്കളാഴ്ച്ച ചേരുന്ന യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.


കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.


ഇന്നലെ പാര്‍ട്ടി അധ്യക്ഷന്‍ കെ.എം മാണിയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി യോഗത്തില്‍ നിന്നു പിജെ ജോസഫും മോന്‍സ് ജോസഫും വിട്ടുനിന്നിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ മൂലം സിഎഫ് തോമസും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല



Sharing is Caring