ചിലിയില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്


സാന്റിയാഗോ: തെക്കന്‍ ചിലിയില്‍ അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചനത്തെ തുടര്‍ന്ന് ആയിരത്തോളം ആളുകളെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു. പ്രഭവകേന്ദ്രത്തിന് 1000 കിലോമീറ്റര്‍ ചുറ്റളവില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തെക്കന്‍ ചിലിയില്‍ നിന്ന് 225 കിലോമീറ്റര്‍ ദൂരെ പ്യൂര്‍ട്ടോ മോണ്ടിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വെ വ്യക്തമാക്കി.




Sharing is Caring