ചരിത്രം നോക്കിയല്ല മുന്നണി ബന്ധം തീരുമാനിച്ചതെന്നും ഒന്നിച്ചുപോകണമെന്നുള്ളവര്‍ ചരിത്രം നോക്കില്ലെന്നും കെ. മുരളീധരന്‍ എം.എല്‍.എ. കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി കേരളാ കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായ വാരികയില്‍വന്ന ലേഖനത്തിനു മറുപടിയായാണ് മുരളീധരന്റെ പ്രതികരണം.
കെ.എം മാണിയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് 48 മണിക്കൂര്‍ ധാരാളമാണ്. സുഖത്തില്‍ പങ്കുചേര്‍ന്നവര്‍ ദുഃഖത്തിലും പങ്കു ചേരണം. ഞങ്ങള്‍ ആഗ്രഹിക്കുന്നത് പിരിയാനല്ല. അടുക്കാനാണ്. കോണ്‍ഗ്രസിനെ ബാധിച്ച ഗുരുതരരോഗത്തിന് ഹൈക്കമാന്‍ഡ് തക്ക ശിക്ഷ വിധിക്കും. വൈകിട്ടോടെ ഡല്‍ഹിയില്‍നിന്ന് വെളുത്ത പുക പ്രതീക്ഷിക്കുന്നതായും മുരളീധരന്‍ പറഞ്ഞു.














