ബഹ്റൈനില്‍ അജ്ഞാതന്‍ തട്ടികൊണ്ടുപോയ ഇന്ത്യന്‍ ബാലികയെ കണ്ടെത്തി. യുവാവും യുവതിയും ചേര്‍ന്ന് തട്ടികൊണ്ടുപോയ പെണ്‍കുട്ടിയെ ബഹ്‌റൈനിലെ ഹൂറ മേഖലയില്‍ നിന്നാണ് പോലീസ് വീണ്ടെടുത്തത്. ലഖ്നൗ സ്വദേശികളായ ഇര്‍ഷാദിന്റെയും അനീഷയുടെയും മകള്‍ സാറ (5) യെയാണ് തട്ടികൊണ്ടുപോയത്. പെണ്‍കുട്ടിയെ ബുധനാഴ്ച രാത്രിയോടെയാണ് പോലീസ് സംഘം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 38 കാരനായ ബഹ്‌റൈന്‍ യുവാവിനെയും 37 കാരിയായ ഏഷ്യന്‍ യുവതിയേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ഇവരുടെ കൂടുതല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.













