ചരിത്രം കഥ പറയുന്നയുന്നൊരു അത്ഭുത ദ്വീപ് ഗുജറാത്തിലുണ്ട്. പോര്‍ച്ചുീസ് സംസ്‌ക്കാരവും ഇന്ത്യന്‍ സംസ്‌ക്കാരവും ഒത്തു ചേര്‍ന്ന് വേറിട്ട് അനുഭവം സമ്മാനിക്കുന്ന ദ്വീപാണ് ഗുജറാത്തിലെ ദിയു ദ്വീപ്. ഗുജറാത്തിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലമായതിനാല്‍ തന്നെ സംസ്ഥാനത്തിന്റെ തനത് രുചി വിഭവങ്ങള്‍ കൂടി ഇവിടെ എത്തുന്നവര്‍ക്ക് രുചിക്കാം.ഗുജറാത്തിലെ സൗരാഷ്ട്ര ജില്ലയുടെ തെക്കേമുനമ്ബിലാണ് ദിയു ദ്വീപ് സ്ഥിതി ചെയ്യുന്നത്. കേന്ദ്ര ഭരണ പ്രദേശം കൂടിയാണ് ദിയു ദ്വീപ് സ്ഥിതി ചെയ്യുന്നത്. ദിയുവില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ ഫാദും ഗ്രാമത്തിലാണ് ഗംഗേശ്വര്‍ ക്ഷേത്രം. ഗുഹയ്ക്കുള്ളിലായാണ് ക്ഷേത്രം.
പ്രതിഷ്ഠ ശിവനാണ്. ദിയുവില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയാണ് മനോഹരമായ നഗോവ തീരം. അര്‍ധവൃത്താകൃതിയിലാണ് ഈ തീരം. ദിയുവിലെ തന്നെ ഏറ്റവും വലുതും ശാന്തമനോഹരവുമായ മറ്റൊരു ബീച്ചാണ് ഗോഗ്ല. വാട്ടര്‍ സ്‌പോര്‍ട്‌സുകള്‍ നടക്കുന്നത് ഇവിടെയാണ്. മറ്റൊരു ബീച്ച് ദിയുവില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ജലന്ദറാണ്. ദിയുവിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് പാനികൊത്ത.

കടലിനു നടുവില്‍ കപ്പലിന്റെ ആകൃതിയിലുള്ള കോട്ടയാണ് പാനികൊത്ത. ഫോര്‍ട്ടിം ദോ മാര്‍ എന്നും കോട്ട അറിയപ്പെടുന്നു. സിംബോര്‍ ദ്വീപിലാണ് അടുത്തായാണ് സ്ഥിതി ചെയ്യുന്നത്. ദിയുവില്‍ നിന്ന് നേരിട്ട് ഫെറി സര്‍വീസുകളുണ്ട്. .ദിയു കോട്ട ഫോര്‍ട്ട് റോഡിനോട് ചേര്‍ന്ന് കടല്‍ത്തീരത്താണ് 29 മീറ്റര്‍ ഉയരമുള്ള ദിയു കോട്ട സ്ഥിതി ചെയ്യുന്നത്. കോട്ടയുടെ മൂന്ന് വശം കടലും ഒരു വശം കനാലുമാണ്. സെന്റ് തോമസ് ദേവാലയം ഗോഥിക് ശൈലിയില്‍ രൂപകല്‍പന ചെയ്തിരിക്കുന്ന പള്ളി പോര്‍ച്ചുഗീസുകാരാണ് നിര്‍മിച്ചത്. ആരാധന നടക്കാത്ത പള്ളിയിപ്പോള്‍ ക്രൈസ്തവ മതത്തിന്റെ ആദ്യകാലങ്ങളിലേക്ക് വെളിച്ചം വീശുന്ന മ്യൂസിയമായി മാറ്റിയിരിക്കുന്നു. ദിയു കോട്ടയ്ക്ക് അകത്തായി പള്ളി നിലകൊള്ളുന്നു.













