ചരല്‍കുന്ന് ക്യാമ്പ് നാളെ തുടങ്ങാനിരിക്കെ യുഡിഎഫില്‍ ആശങ്ക


oommen chennithala sudheeran_thumbകേരള കോണ്‍ഗ്രസ് എമ്മിന്റെ ചരല്‍കുന്ന് ക്യാമ്പ് നാളെ തുടങ്ങാനിരിക്കെ യുഡിഎഫിനകത്ത് ആശങ്ക ശക്തമാകുന്നു. മാണിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന ആരോപണം നിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. കെ എം മാണി യുഡിഎഫിന്റെ മുതിര്‍ന്ന നേതാവാണെന്നും ആ നിലയിലാണ് പ്രശ്നങ്ങളെ കാണുന്നതെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു.


കെ എം മാണിക്കെതിരെ ഗൂഢാലോചന നടത്തിയതില്‍ രമേശ് ചെന്നിത്തലക്ക് പങ്കുണ്ടെന്ന ആരോപണം കേരള കോൺഗ്രസ് ഒളിഞ്ഞും തെളിഞ്ഞും നേരത്തെ ഉന്നയിച്ചിരുന്നു.
യുഡിഎഫ് ബന്ധത്തില്‍ നിന്ന് കെ എം മാണിയും പാര്‍ട്ടിയും അകലുമെന്നുറപ്പാണ്. നിയമസഭയില്‍ പാര്‍ട്ടി എംഎല്‍എമാര്‍ പ്രത്യേക ബ്ലോക്കാകാന്‍ ഇതിനോടകം തന്നെ തീരുമാനമെടുത്തു കഴിഞ്ഞു. അതേസമയം എന്‍ഡിഎയിലേക്ക് പോകുമെന്ന വാര്‍‌ത്ത കേരള കോൺഗ്രസ് നേതാവ് ജോസഫ് എം പുതുശേരി നിഷേധിച്ചു.




Sharing is Caring