മതം മാറിയ പെണ്‍കുട്ടികളെ തിരിച്ചുകൊണ്ടുവരികയെന്ന പേരില്‍ ക്രൂരമായ പീഡനം നടത്തിവരികയായിരുന്ന തൃപ്പൂണിത്തുറയിലെ യോഗാ കേന്ദ്രത്തിലെ ജീവനക്കാരനെ പൊലിസ് അറസ്റ്റ് ചെയ്തു. ശ്രീജേഷ് എന്ന ജീവനക്കാരനാണ് അറസ്റ്റിലായത്.
കണ്ണൂര്‍ സ്വദേശിയായ ക്രിസ്ത്യന്‍ യുവാവിനെ വിവാഹം ചെയ്തതിന്റെ പേരില്‍ യോഗാ കേന്ദ്രത്തിന്റെ ക്രൂര പീഡനത്തിന് ഇരയായ തൃശൂര്‍ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.

ഉദയം പേരൂരിലുള്ള കണ്ടനാട് യോഗ പരിശീലന കേന്ദ്രത്തിന്റെ നടത്തിപ്പുകാരനും യുവതിയുടെ സഹോദരീ ഭര്‍ത്താവും ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെയാണ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ ചൊവ്വാഴ്ച കൂടുതല്‍ അറസ്റ്റുണ്ടാവുമെന്നാണ് സൂചന













