ഗ്രാമീണ മേഖലയ്ക്കായി സംസ്ഥാനങ്ങൾക്ക് 8,923.8 കോടി രൂപ അനുവദിച്ച് കേന്ദ്ര ധനമന്ത്രാലയം

ഗ്രാമീണ മേഖലാ വികസനത്തിനായി സംസ്ഥാനങ്ങൾക്ക് 8,923.8 കോടി രൂപ അനുവദിച്ച് കേന്ദ്ര ധനമന്ത്രാലയം. പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെ ശുപാർശ പ്രകാരമാണ് 25 സംസ്ഥാനങ്ങൾക്ക് ധനസഹായം നൽകുന്നത്.

കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ ഗ്രാമീണ മേഖലകളെ സാരമായി ബാധിച്ചിട്ടുണ്ട്. അപര്യാപ്തമായ സംവിധാനങ്ങളും ജനങ്ങൾക്കിടയിലെ അവബോധവും മഹാമാരിയെ പ്രതിരോധിക്കുന്നതിന് തടസം സൃഷ്ടിച്ചേക്കാം. ഈ സാഹചര്യത്തിൽ പഞ്ചായത്തുകൾ, ഗ്രാമീണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ മുൻകൈ എടുത്താണ് പദ്ധതികൾ നടപ്പാക്കേണ്ടത്. കഴിഞ്ഞ വർഷവും മാഹാമാരിയെ നേരിടാൻ ഗ്രാമീണ മേഖലകളിൽ നിരവധി പദ്ധതികൾ ചെയ്തിരുന്നു.
ഇത്തവണയും കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ നടപ്പിലാക്കാനാണ് സംസ്ഥാനങ്ങൾക്ക് തുക അനുവദിക്കുന്നതെന്ന് പഞ്ചായത്ത് രാജ് മന്ത്രാലയം പറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *