ഗ്രാന്റ് ഫിനാലെ; സ്‌പെയിന്‍ – ഇംഗ്ലണ്ട് ഫൈനല്‍ ഇന്ന്


ഇന്ത്യയിലെ കാല്‍പന്തുകളി ചരിത്രത്തില്‍ പുതിയ അധ്യായം എഴുതി ചേര്‍ത്ത് കൗമാര ലോകകപ്പ് പൂരത്തിന് ഇന്ന് ഫൈനല്‍ വിസില്‍ മുഴങ്ങും. 23 ദിവസം നീണ്ട ഫുട്‌ബോള്‍ മാമാങ്കം ആവേശത്തിന് അതിരുകളില്ലെന്ന് പ്രഖ്യാപിച്ചാണ് ഇന്ന് കൊടിയിറങ്ങുന്നത്. ഇന്ത്യന്‍ കാല്‍പന്തുകളിയുടെ ഈറ്റില്ലമായ വംഗ ദേശത്തിന്റെ സ്വന്തം കളിത്തട്ടില്‍ സ്‌പെയിനും ഇംഗ്ലണ്ടും ചരിത്രത്തിലേക്ക് പന്തുതട്ടും. രാത്രി എട്ടിനാണ് ഫൈനല്‍ കിക്കോഫ്. സാള്‍ട്ട്‌ലേക്കിലെ യുവഭാരതി ക്രിരംഗന്‍ മൈതാനത്ത് മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കാനുള്ള ആദ്യ പോരില്‍ ബ്രസീലും മാലിയും വൈകിട്ട് അഞ്ചിന് ഏറ്റമുട്ടും. കലാശപ്പോരില്‍ ആര് ജയിച്ചാലും അതൊരു ചരിത്രമാകും. സ്‌പെയിനും ഇംഗ്ലണ്ടും ഇതുവരെ അണ്ടര്‍ 17 ലോകകപ്പ് നേടിയിട്ടില്ല. സ്‌പെയിന്‍ മൂന്ന് തവണ ഫൈനലില്‍ എത്തിയെങ്കിലും 1991ല്‍ ഘാനയുടെയും 2003ല്‍ ബ്രസീലിന്റെയും 2006ല്‍ നൈജീരിയയുടെയും മുന്‍പില്‍ മുട്ടുകുത്തി. ഇംഗ്ലണ്ടാവട്ടെ ചരിത്രത്തില്‍ ആദ്യമായാണ് ലോകകപ്പിന്റെ ഫൈനലില്‍ എത്തുന്നത്. പങ്കെടുത്ത ലോകകപ്പില്‍ എല്ലാം ക്വാര്‍ട്ടറോടെ പുറത്താകുകയായിരുന്നു പതിവ്. ഈ ലോകകപ്പില്‍ കണ്ടത് മറ്റൊരു ഇംഗ്ലണ്ടിനെ. മൂന്ന് തവണ ചാംപ്യന്‍ന്മാരായ കാനറികളെ സെമി പോരാട്ടത്തില്‍ അനായാസം മറികടന്നാണ് ഇംഗ്ലണ്ടിന്റെ വരവ്




Sharing is Caring