ഗ്യാസ്, അസിഡിറ്റി , വായനാറ്റം പരിഹാരമിതാ..

ഗ്യാസ്ട്രബിള്‍, അസിഡിറ്റി തുടങ്ങിയ ദഹനപ്രശ്‌നങ്ങള്‍ അകറ്റാന്‍ ഒരു സ്പൂണ്‍ പെരുഞ്ചീരകം പച്ചയ്ക്ക് ചവച്ചരച്ച്‌ കഴിക്കുകയോ അല്ലെങ്കില്‍ ചായയില്‍ ചേര്‍ത്ത് കഴിക്കുകയോ ചെയ്യുന്നത് ഉത്തമമാണെന്ന് പഠനം. കുടലുകളെ ‘റിലാക്‌സ്’ ചെയ്യിക്കാനും, വായ്‌നാറ്റം അകറ്റാനുമെല്ലാം പെരുഞ്ചീരകം മികച്ചതാണ്.

കൂടാതെ രക്തസമ്മര്‍ദ്ദം (ബിപി) നിയന്ത്രിച്ചുനിര്‍ത്തുന്നതിനും ചര്‍മ്മസൗന്ദര്യം നിലനിര്‍ത്തുന്നതിനുമെല്ലാം പെരുഞ്ചീരകം സഹായകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കലോറി വളരെ കുറവായതിനാല്‍ തന്നെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്നവര്‍ക്കും ധൈര്യമായി ഇത് കഴിക്കാം. പെരുഞ്ചീരകം നേരിട്ട് കഴിക്കുകയോ ചായയില്‍ ചേര്‍ത്ത് കഴിക്കുകയോ ചെയ്യുന്നതിന് പുറമെ വെള്ളത്തിലിട്ട് തിളപ്പിച്ചും കഴിക്കാവുന്നതാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *