ഗോകുലം എഫ്.സി. താരം വിന്‍സി ബരേറ്റയെ ടീമിലെത്തിച്ചു കേരളാ ബ്ലാസ്‌റ്റേഴ്‌സ്

ഐ ലീഗ് ക്ലബ് ഗോകുലം എഫ്.സിയുടെ യുവതാരം വിന്‍സി ബരേറ്റയെ സ്വന്തമാക്കി ഐ.എസ്.എല്‍. ക്ലബ് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. മൂന്നു വര്‍ഷത്തെ കരാറില്‍ താരം ടീമിലെത്തിയെന്ന് ബ്ലാസ്‌റ്റേഴ്‌സ് ഔദ്യോഗികമായി അറിയിച്ചു.

21-കാരനായ ഗോവന്‍ താരം, ഡെംപോ എസ്സി അക്കാദമിയിലൂടെയാണ് കരിയര്‍ തുടങ്ങഇയത്. 2020ല്‍ ഐ ലീഗ് ടീമായ ഗോകുലം കേരള എഫ്സിയില്‍ ഒരു സീസണ്‍ ചെലവഴിച്ച് 13 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിരുന്നു.

ഒരിക്കല്‍ കൂടി കേരളത്തെ പ്രതിനിധീകരിക്കുന്നതില്‍ ആഹ്ലാദവാനാണെന്ന് വിന്‍സി ബരേറ്റോ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കരുത്തിനെക്കുറിച്ച് കേട്ടിട്ടുണ്ട്. ീമിന്റെ ഭാഗമാകുന്നതിലും അത് അനുഭവിക്കാനാവുന്നതിലും ഞാന്‍ ശരിക്കും ആവേശത്തിലാണ്. വ്യക്തിപരമായി വളര്‍ച്ച നേടുന്നതിനൊപ്പം, കളിക്കളത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം നടത്താനാവുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു-വിന്‍സി ബരേറ്റോ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *