ഗൊരഖ്പൂര്‍ ദുരന്തം: പ്രധാനമന്ത്രി മൗനം പാലിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധം


ബാബ രാഘവ്ദാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 71 കുഞ്ഞുങ്ങള്‍ ശ്വാസം കിട്ടാതെ മരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്താത്ത പ്രധാനമന്ത്രിയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്നു. എന്ത് സംഭവിച്ചാലും സമൂഹമാധ്യമങ്ങളിലൂടെ ഉടനടി പ്രതികരണവുമായെത്തുകയും ദുരന്തങ്ങളില്‍ അനുശോചനമറിയിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തില്‍ മൗനം പാലിച്ചതാണ് എതിര്‍പ്പിന് കാരണമായിരിക്കുന്നത്.
കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരണപ്പെട്ട സംഭവം നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര മന്ത്രിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രി ഒന്നും പ്രതികരിച്ചില്ല. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായിട്ടും സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞാണ് മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്. ഇതും വിവാദമായിട്ടുണ്ട്.




Sharing is Caring