ഗെയില്‍ സമരത്തെ അടിച്ചമര്‍ത്തുന്നത് ശരിയല്ല: വി.എസ്


ജനകീയ സമരങ്ങളെ പൊലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് ശരിയായ നടപടിയല്ലെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍.


ഇതു ഇടതു സര്‍ക്കാരിന് ചേര്‍ന്ന നയമല്ല. ഗെയില്‍,വിഴിഞ്ഞം എന്നിവിടങ്ങളിലുള്ള പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുക്കത്ത് ഗെയില്‍ വിരുദ്ധ സമരത്തുനേരെ പൊലിസിന്റെ ക്രൂരത അരങ്ങേറിയതിനെത്തുടര്‍ന്നാണ് വി.എസിന്റെ പരാമര്‍ശം.


നോട്ട് നിരോധിച്ച ശേഷം ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ ശരിയായോയെന്നും വി.എസ് ചോദിച്ചു. മോദിയുടെയും അംബാനി,അദാനിമാരുടെയും കാര്യങ്ങള്‍ മാത്രമാണ് ശരിയായതെന്നും അദ്ദേഹം പറഞ്ഞു. നോട്ടു നിരോധനം മൂലം തീവ്രവാദം ഇല്ലാതാക്കുമെന്ന മോദിയുടെ പ്രസംഗം ബഡായി പറച്ചിലാണ്. അങ്ങനെ നടന്നിരുന്നെങ്കില്‍ കശ്മീരിലെ തീവ്രവാദികള്‍ തോക്കുപേക്ഷിച്ച് കാവിയുടുത്ത് ഹിമാലയത്തില്‍ പോയെനെയെന്നും വി.എസ് പരിഹസിച്ചു.



Sharing is Caring