അമേരിക്കയില്‍ വാള്‍മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവയ്പ്പ്: മരണം മൂന്നായി


യു.എസിലെ കൊളറാഡോയില്‍ ഡെന്‍വര്‍ സബര്‍ബന്‍ വാള്‍മാര്‍ട്ട് സ്റ്റോറിലുണ്ടായ വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.


പ്രാദേശിക സമയം ബുധനാഴ്ച്ച വൈകുന്നേരം ആറരയോടെയാണ് വെടിവയ്പ്പുണ്ടായത്. രണ്ടുപുരുഷന്മാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്.


സ്റ്റോറിനുള്ളില്‍ പ്രവേശിച്ച ആക്രമികള്‍ നിര്‍ത്താതെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പൊലിസ് പുറത്തിവിട്ടിട്ടില്ല.



Sharing is Caring