ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ആപ്പിലൂടെ പണം കൈമാറാനാണു തേസ് സഹായിക്കുന്നത്. ഓഡിയോ മാച്ചിംഗ് സിസ്റ്റമാണ് ഈ ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമായ ആപ്പ് ആൻഡ്രോയിഡിലും ഐഒഎസിലും ഉപയോഗിക്കാം. ഒരു ആപ്പിൽതന്നെ വിവിധ ബാങ്കുകൾ തമ്മിലുള്ള ട്രാൻസാക്ഷൻ യുപിഐ സാധ്യമാക്കുന്നു. ബെനിഫിഷ്യറി ആയി ചേർത്തു കഴിഞ്ഞാൽ പിന്നെ അക്കൗണ്ട് വിവരങ്ങളോ കോഡുകളോ നൽകേണ്ടി വരില്ല. ഈ ആപ്പുള്ള ആർക്കും പണമയയ്ക്കാം.
പണം നേരിട്ടു ബാങ്കിൽനിന്നു ഡെബിറ്റ് ആകുന്നതിനാൽ വാലറ്റിലേക്കു മാറ്റേണ്ട കാര്യമില്ല. ലൊക്കേഷൻ സർവീസ് ഉപയോഗിച്ചു കാഷ് മോഡിലും പണം ട്രാൻസ്ഫർ ചെയ്യാം. റീ ടെയിൽ ഷോപ്പുകളിൽ കാർഡ് സ്വൈപ് ചെയ്യേണ്ട ആവശ്യമില്ല. ഇംഗ്ലീഷിനു പുറമേ ഹിന്ദി, ബംഗാളി, ഗുജറാത്തി, കന്നഡ, മറാത്തി, തമിഴ്, തെലുങ്ക് ഭഷകളിലാണ് ആദ്യ ഘട്ടത്തിൽ ആപ്പ് ലഭ്യമാവുക














