ഗു​ലാം​ന​ബി ആ​സാ​ദി​ന് കാ​ഷ്മീ​രി​ല്‍ പോ​കാ​ന്‍ സുപ്രീംകോടതി അ​നു​മ​തി


ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഗു​ലാം​ന​ബി ആ​സാ​ദി​ന് ജ​മ്മു​കാ​ഷ്മീ​രി​ലേ​ക്ക് പോ​കാ​ന്‍ സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ല്‍​കി. ശ്രീ​ന​ഗ​ര്‍, ബാ​ര​മു​ള്ള, അ​ന​ന്ത്‌​നാ​ഗ്, ജ​മ്മു എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് സ​ന്ദ​ര്‍​ശ​നം ന​ട​ത്താ​മെ​ന്നാ​ണ് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.


അ​തേ​സ​മ​യം, ഇ​വി​ട​ങ്ങ​ളി​ല്‍ റാ​ലി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ക​യോ പ്ര​സം​ഗി​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്നും സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. കാ​ഷ്മീ​രി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്താ​നു​ള്ള അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗു​ലാം​ന​ബി ആ​സാ​ദ് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗോ​ഗോ​യ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.




Sharing is Caring