ഗു​ഡ്ഗാ​വി​ല്‍ ക​ന​ത്ത മ​ഴ; വെള്ളപ്പൊക്ക ഭീഷണി


ന്യൂ​ഡ​ല്‍​ഹി: വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി ഉ​യ​ര്‍​ത്തി ഡ​ല്‍​ഹി​യി​ലും ഗു​ഡ്ഗാ​വി​ലും ക​ന​ത്ത മ​ഴ. മ​ണി​ക്കൂ​റു​ക​ളാ​യി തു​ട​രു​ന്ന മ​ഴ​യി​ല്‍ ന​ഗ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. മ​ഴ തു​ട​രാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ഗു​ഡ്ഗാ​വി​ലെ ചി​ല സ്കൂ​ളു​ക​ള്‍​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.


ഡ​ല്‍​ഹി-​ജ​യ്പു​ര്‍-​മും​ബൈ ദേ​ശീ​യ​പാ​ത​യി​ല്‍ പ​ല​യി​ട​ത്തും വെ​ള്ളം ക​യ​റി. റോ​ഡു​ക​ളി​ല്‍ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​തോ​ടെ ഗ​താ​ഗ​തം ദു​സ​ഹ​മാ​യി മാ​റി. വ്യാ​ഴാ​ഴ്ച വ​രെ മ​ഴ തു​ട​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ക്കു​ന്ന​ത്.


മ​ഴ ശ​ക്തി​പ്രാ​പി​ക്കു​ന്ന​തി​നാ​ല്‍ വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.



Sharing is Caring