ആലപ്പുഴ: പ്രളയക്കെടുതിയില്‍ മുങ്ങിയിരിക്കുന്ന ആലപ്പുഴ ജില്ലയിലെ പകുതി സ്കൂളുകളില്‍ മാത്രമേ ബൂധനാഴ്ച അധ്യായനം തുടങ്ങൂ എന്ന് ധനമന്ത്രി തോമസ് ഐസക്. ദുരിതാശ്വാസ ക്യാന്പുകളായി പ്രവര്‍ത്തിക്കുന്ന പകുതിയോളം സ്കൂളുകളിലും ബുധനാഴ്ച ക്ലാസുകള്‍ തുടങ്ങാന്‍ കഴിയില്ല. ക്യാന്പുകള്‍ക്ക് മറ്റ് സ്ഥലം കണ്ടെത്തി ഓഗസ്റ്റ് 31ന് മുന്‍പ് മുഴുവന്‍ സ്കൂളുകളും തുറന്നു പ്രവര്‍ത്തിക്കുമെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.
Dailyhunt













