ഗു​ജ​റാ​ത്തി​ലെ ആ​ശു​പ​ത്രി​യി​ൽ ഒ​റ്റ​രാ​ത്രി മ​രി​ച്ച​ത് ഒ​മ്പ​ത് നവജാത ശി​ശു​ക്ക​ൾ

ഗോ​ര​ക്പു​ർ സം​ഭ​വ​ത്തി​നു പി​ന്നാ​ലെ വീ​ണ്ടും ആ​ശു​പ​ത്രി​യി​ൽ കൂ​ട്ട​ശി​ശു​മ​ര​ണം. ഇ​ത്ത​വ​ണ ബി​ജെ​പി ഭ​രി​ക്കു​ന്ന ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ലാ​യി​രു​ന്നു സം​ഭ​വം. വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി അ​ഹ​മ്മ​ദാ​ബാ​ദി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ഒ​മ്പ​ത് ന​വ​ജാ​ത ശി​ശു​ക്കാ​ളാ​ണ് മ​രി​ച്ച​ത്.

അ​ഞ്ചു കു​ട്ടി​ക​ൾ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഈ ​കു​ട്ടി​ക​ളു​ടെ നി​ല​യും ഗു​രു​ത​ര​മാ​ണ്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ വ​ലി​യ പോ​ലീ​സ് സു​ര​ക്ഷ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കു​മെ​ന്ന് ഭ​യ​ന്നാ​ണ് പോ​ലീ​സ് സം​ര​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *