ഗുര്‍മീത് സിങ്ങിനെ രക്ഷിക്കാന്‍ ഗൂഢാലോചന നടത്തിയ പൊലിസുകാര്‍ അറസ്റ്റില്‍


ദേര സച്ഛ സൗദ നേതാവ് ഗുര്‍മീത് സിങ്ങിനെ രക്ഷിക്കാന്‍ ഗൂഢാലോചന നടത്തിയ മൂന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. ഹരിയാന പൊലിസിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍മാരായ അമിത്, രാജേഷ് കോണ്‍സ്റ്റബിളായ രാജേഷ് എന്നിവരാണ് അറസ്റ്റിലായത്.


വിധി പ്രഖ്യാപനത്തിനു ശേഷം ഗുര്‍മീതിനെ രക്ഷപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ മൂവരും പങ്കുചേര്‍ന്നിട്ടുണ്ടെന്ന് സൂചന ലഭിച്ചതായി പൊലിസ് പറഞ്ഞു. കേസ് അന്വേഷണത്തില്‍ പങ്കുചേരണമെന്നാവശ്യപ്പെട്ട് പഞ്ച്കുളയിലേക്ക് വിളിച്ചു വരുത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.


ബലാത്സംഗ കേസില്‍ ശിക്ഷാ പ്രഖ്യാപനത്തിനായി കോടതിയിലേക്ക് കൊണ്ടു പോവുന്നതിനിടെ ഗുര്‍മീതിനെ അനുഗമിച്ചവരായിരുന്നു മൂവരും.
രാജ്യദ്രോഹമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലിസ് ഡെപ്യൂട്ടി കമ്മീഷണര്‍ മന്‍ബീര്‍ സിംങ് വ്യക്തമാക്കി.



Sharing is Caring