ഗുര്‍മീതിന് സുരക്ഷയൊരുക്കി ആത്മഹത്യ സ്‌ക്വാഡ്; ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ സ്ത്രീകളുടെ ഗുണ്ടാസംഘവും

ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് സുരക്ഷയൊരുക്കാനായി ആത്മഹത്യ സ്‌ക്വാഡും ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ സ്ത്രീകളുടെ ഗുണ്ടാസംഘവുമുണ്ടായിരുന്നതായി ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ട്.

ഗുര്‍മീതിന് എല്ലാ രാത്രികളിലും പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുക എന്നതായിരുന്നു ഈ സംഘത്തിന്റെ പ്രധാന ജോലിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുര്‍മീതിന് പെണ്‍കുട്ടികളെ എത്തിച്ചു നല്‍കുന്നതിന് പുറമെ അവര്‍ രഹസ്യം പുറത്തു പറയാതിരിക്കാനുള്ള ചുമതലയും ഈ വനിതാ സംഘത്തിന്റേതാണ്. ഗുര്‍മീതിന്റെ വനിതാ സംഘം സന്യാസിനികളായാണ് അറിയപ്പെടുന്നത്.

പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് ഇവരെ തിരിച്ചറിയാവുന്നത്.മാത്രമല്ല വനിതാ സംഘത്തില്‍ പെട്ട ചിലര്‍ ഇപ്പോഴും ആശ്രമത്തിനുള്ളിലുണ്ടെന്നും മറ്റുള്ളവര്‍ ഗുര്‍മീതിന്റെ അറസ്റ്റോടെ രക്ഷപ്പെട്ടുവെന്നും പറയുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *