ഗുരുവും ശിഷ്യനും കളത്തിനു പുറത്ത് തന്ത്രങ്ങളുമായി ഒരുങ്ങിക്കഴിഞ്ഞു. ഇവരുടെ ശിഷ്യര്‍ അത് കളത്തില്‍ നടപ്പാക്കുന്നതുപോലിരിക്കും ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാം സീസണിലെ ഫൈനല്‍ തേടിയുള്ള പടയോട്ടം. ബ്രസീലിയന്‍ ഇതിഹാസങ്ങള്‍ സീക്കോയും റോബര്‍ട്ടോ കാര്‍ലോസും അണിയിച്ചൊരുക്കുന്ന എഫ്സി ഗോവയും ദല്‍ഹി ഡൈനാമോസും ഐഎസ്എല്ലിലെ ആദ്യ ഫൈനല്‍ തേടി ഇന്ന് ബൂട്ടണിയും. ഇരുപാദ സെമിയിലെ ആദ്യ അങ്കം ഇന്നു രാത്രി ഏഴിന് ദല്‍ഹിയില്‍.













