ഗുരുവായൂര്‍ കല്ല്യാണ വിവാദം: സോഷ്യല്‍ മീഡിയയില്‍ അപമാനിച്ചാല്‍ കര്‍ശന നടപടി

ഗുരുവായൂരിലെ കല്ല്യാണ വിവാദത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടുന്നു. പെണ്‍കുട്ടിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നവര്‍ക്കെതിരെ കേസ് എടുക്കാന്‍ വനിതാ കമ്മീഷന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി.

അതേസമയം പെണ്‍കുട്ടിയുടെ വീട് നാളെ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ സന്ദര്‍ശിക്കും. എന്താണ് ഈ സംഭവത്തിലേക്ക് നയിച്ചത് എന്നതടക്കമുള്ള കാര്യങ്ങള്‍ പെണ്‍കുട്ടിയില്‍ നിന്നും വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചോദിച്ചറിയും.
ഗുരുവായൂരിലെ കല്ല്യാണ വിവാദത്തില്‍ വനിതാ കമ്മീഷനും സര്‍ക്കാരും ഇടപെടണമെന്ന് ഗുരുവായൂര്‍ എംഎല്‍എ അബ്ദുള്‍ ഖാദര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ ശരിയല്ലെന്ന് എംഎല്‍എ പ്രതികരിച്ചിരുന്നു. യുവതി കാമുകനൊപ്പം പോയിട്ടില്ല. ഇരു കുടുംബങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് വിവാഹം വേണ്ടെന്നു വച്ചതിന്റെ കാരണമെന്നും എംഎല്‍എ വ്യക്തമാക്കി. അതേസമയം പെണ്‍കുട്ടിക്കെതിരെ ഉയരുന്ന പ്രചരണത്തില്‍ തനിക്ക് പങ്കില്ലെന്ന് വരന്‍ പ്രതികരിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *