ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റായി ഹര്‍ദിക് പട്ടേലിനെ നിയമിച്ചു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയാണ് ഹര്‍ദിക് പട്ടേലിനെ വര്‍ക്കിങ് പ്രസിഡന്റായി നിയമിക്കണമെന്ന തീരുമാനം അംഗീകരിച്ചത്. അമിത് ചാവ്ദയാണ് നിലവിലെ സംസ്ഥാന കോണ്‍ഗ്രസ് മോധാവി. ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാരിന് കടുത്ത പ്രതിസന്ധിയുണ്ടാക്കിയ പട്ടേല്‍ സംവരണ പ്രക്ഷോഭത്തെ നയിച്ചത് ഹര്‍ദിക് പട്ടേലായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഹര്‍ദിക് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
2015ൽ ഒ.ബി.സി ക്വാട്ട ആവശ്യപ്പെട്ട് അഹമ്മദാബാദിൽ പട്ടേൽ സമുദായം നടത്തിയ സമര പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയത് ഇദ്ദേഹമായിരുന്നു. കലാപക്കേസിൽ മൂന്ന് വർഷം വർഷം മുൻപ് പട്ടേലിനെ അഹമ്മദാബാദ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2019 മാർച്ചിലാണ് ഹാർദിക് പട്ടേൽ കോൺഗ്രസിൽ ചേർന്നത്. അന്നത്തെ കോൺഗ്രസ് ദേശീയ പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു ഹർദിക് പട്ടേലിന്റെ പാർട്ടി പ്രവേശനം.

2017ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കിയിരുന്നു.












