ഗുജറാത്തില്‍ ബിജെപിയിൽ കൊഴിഞ്ഞു പോക്ക് തുടരുന്നു. ഒരു എംഎല്‍എ കൂടി ബിജെപി വിട്ടത് ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ്. സീറ്റ് നിഷേധിക്കപ്പെട്ട ഛോട്ടില എംഎല്‍എ ശാംജി ചൗഹാനാണ് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നിലവിലെ നിയമസഭയില്‍ പാര്‍ലമെന്ററി സെക്രട്ടറിയായിരുന്നു ശാംജി ചൗഹാന്‍.
നേരത്തെ, കോഡിനാര്‍ എംഎല്‍എ ജേതാ സോളങ്കി, നവസരിയില്‍ മുന്‍ മന്ത്രികൂടിയായ കാഞ്ചിഭായ് പട്ടേൽ എന്നിവർ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ പ്രതിഷേധിച്ച് ബിജെപിയിൽ നിന്നും രാജിവെച്ചിരുന്നു. ഖേദയിലെ തസറയില്‍ കോണ്‍ഗ്രസ് വിട്ടുവന്ന രാംസിങ് പര്‍മാറിന് സീറ്റുനല്‍കിയതിനെത്തുടര്‍ന്ന് ജില്ലാ പഞ്ചായത്തംഗം അടക്കം 13 പേരും ഇതിനിടയിൽ ബി.ജെ.പി. വിട്ടു.എന്നാല്‍ പ്രതിഷേധങ്ങള്‍ക്കിടയിലും സ്ഥാനാര്‍ഥിപ്പട്ടികയില്‍ മാറ്റം വരുത്താന്‍ ബിജെപി തയ്യാറായിട്ടില്ല.














