സൽമാൻ ഖാനും കത്രീന കെെഫും ഒരുമിച്ച ഒരു കിടിലൻ ഡാൻസ് നമ്പർ ആണ് ഇപ്പോൾ ബോളിവുഡിൽ ഹിറ്റായിരിക്കുന്നത്. അതീവ ഗ്ലാമറിൽ എത്തിയ കത്രീന കെെഫും സൽമാൻ ഖാനും ഗംഭീരമായി ഗാനത്തിന് ചുവട് വച്ചപ്പോൾ മണിക്കൂറുകൾക്കുള്ളിൽ 12 ലക്ഷം ആളുകളാണ് പാട്ട് കണ്ടത്. ടെെഗർ സിന്ദാ ഹേ എന്ന ചിത്രത്തിലെ ആദ്യ പാട്ട് തന്നെ അങ്ങനെ ബോളിവുഡിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.വിശാലും ശേഖറും ചേർന്ന് ഈണമിട്ട ഗാനം പാടിയത് വിശാൽ ദദ്ലാനിയും നേഹാ ഭാസിനും ചേർന്നാണ്. ഇർഷാദ് കാമിലിന്റേതാണു വരികൾ.













