അശോകന്റെ ആവശ്യം തള്ളി; ഹാദിയയെ തുറന്ന കോടതിയില്‍ കേള്‍ക്കും


ഹാദിയയെ ഹാജരാക്കുന്നത് മാധ്യമപ്രവര്‍ത്തകരില്ലാത്ത അടച്ചിട്ട കോടതി മുറിയിലായിരിക്കണമെന്ന പിതാവ് അശോകന്റെ ആവശ്യം സുപ്രിംകോടതി തള്ളി.


കഴിഞ്ഞമാസം 30നു കേസ് പരിഗണിക്കവെ അശോകന്റെ അഭിഭാഷകന്റെയും എന്‍.ഐ.എയുടെയും ശക്തമായ ആവശ്യം തള്ളിയാണ് ഹാദിയക്കു പറയാനുള്ളത് കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്.


ഹാദിയയെ വിളിച്ചുവരുത്തുമെന്ന് കോടതി അറിയിച്ചതിനുപിന്നാലെ വിഡിയോ കോണ്‍ഫറന്‍സ് മുഖേന ഹാജരാവാന്‍ അനുവദിക്കണമെന്ന് അശോകനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ വാദിച്ചെങ്കിലും ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളുകയായിരുന്നു. ഹാദിയയുടെ നിലപാട് തുറന്ന കോടതിയില്‍ കേള്‍ക്കരുതെന്ന ആവശ്യം ശ്യാം ദിവാന്‍ തുടര്‍ന്ന് ഉന്നയിച്ചെങ്കിലും കോടതി അതും തള്ളി.



Sharing is Caring