ഗുജറാത്തില്‍ സാമ്ബത്തിക സംവരണം പ്രാബല്യത്തില്‍ വന്നതായി മുഖ്യമന്ത്രി വിജയ് റുപാനി

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ഇന്നലെ മുതല്‍ സാമ്ബത്തിക സംവരണം പ്രാബല്യത്തില്‍ വന്നതായി മുഖ്യമന്ത്രി വിജയ് റുപാനി അറിയിച്ചു. രാജ്യത്ത് ആദ്യമായി സാമ്ബത്തിക സംവരണം നടപ്പാക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന എല്ലാ റിക്രൂട്ട്മെന്റുകള്‍ക്കും ഇത് ബാധകമായിരിക്കുമെന്നും റുപാനി അറിയിച്ചു.

ജനുവരി 14 ന് മുമ്ബ് വിജ്ഞാപനം പുറപ്പെടുവിച്ചതും നടപടിക്രമങ്ങള്‍ ആരംഭിക്കാത്തതുമായ വിദ്യാഭ്യാസ പ്രവേശനങ്ങളിലും ജോലികളിലും സംവരണം നടപ്പാക്കും. എന്നാല്‍ നേരത്തേ അഭിമുഖമോ പരീക്ഷയോ നടന്നവയ്ക്ക് ഇത് ബാധകമല്ല.
നുവരി 20ന് പ്രഖ്യാപിച്ച എല്ലാ പി.എസ്.സി പരീക്ഷകളും റദ്ദാക്കി പുതുക്കിയ തീയതി ഉടന്‍ അറിയിക്കുമെന്ന് ഗുജറാത്ത് പി.എസ്.സി ചെയര്‍മാന്‍ ദിനേഷ് ദാസ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *