ഗുജറാത്തില്‍ നേതൃമാറ്റം;അമിത് ചാവദേ പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍


അഹമ്മദാബാദ്: കോണ്‍ഗ്രസ് കൂടുതല്‍ യുവനിരയിലേക്ക് ഇറങ്ങുന്നതിന്റെ ഭാഗമായി ഗുജറാത്തില്‍ നേതൃമാറ്റം. ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി അമിത് ചാവദയെ നിയമിച്ചു.രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കാണിച്ച മികച്ച മുന്നേറ്റം ആവര്‍ത്തിക്കുന്നതിനാണ് രാഹുല്‍ ഗാന്ധിയുടെ നീക്കമെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ഭരത്സിങ് സോളാങ്കിയ്ക്ക് പകരമാണ് അമിത് ചാവദയെ നിയമിച്ചിരിക്കുന്നത്.


പ്രതിപക്ഷനേതാവായി പരേഷ് ദനാനിയെ നിയമിച്ചതിന് പിന്നാലെ പാര്‍ട്ടി അധ്യക്ഷനായി അമിതിനെ നിയമിച്ചതോടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കുള്ള മുന്നറിയിപ്പാണെന്നാണ് വിലയിരുത്തല്‍.
സോളങ്കിയും ചാവദയും ബന്ധുക്കളായതിനാല്‍ ഇദ്ദേഹത്തെ മാറ്റുന്നതിന് അഭിപ്രായ വിത്യാസങ്ങള്‍ ഒഴിവാക്കുന്നതിനോപ്പം പാര്‍ട്ടിയില്‍ യുവാക്കളുടെ സാന്നിധ്യം ഉറപ്പിക്കുന്നതിനുമാണ് രാഹുല്‍ ശ്രമിക്കുന്നത്.


ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ നേതൃനിരയിലേക്ക് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് നാല്‍പ്പത്തൊന്നുകാരനായ വദ. അംഗ്ലാവ്, ബോര്‍സാദ് എന്നീ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച്‌ അദ്ദേഹം നാല് വട്ടം നിയമസഭയില്‍ എത്തിയിട്ടുണ്ട്.



Sharing is Caring