ഗുജറാത്തിലെ വെള്ളപ്പൊക്കം: 25,000 പേരെ ഒഴിപ്പിച്ചു

ഗുജറാത്തില്‍ തുടരുന്ന ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും മൂലം 25,000 പേരെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഒഴിപ്പിച്ചു. കനത്ത മഴ മൂലം വിവിധ ജില്ലകള്‍ വെള്ളത്തില്‍ മുങ്ങി. പ്രദേശത്തെ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ അധികൃര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ 20 ഹൈവേകളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

റെയില്‍വേ ട്രാക്കില്‍ വെള്ളം കയറിയതിനാല്‍ ഡല്‍ഹിയിലേക്കുള്ള രാജധാനി എക്‌സ്പ്രസ് സര്‍വീസ് റദ്ദാക്കി. ദേശീയ ദുരന്ത നിവാരണസേനയും മറ്റു ഏജന്‍സികളും ഇപ്പോഴും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുകയാണ്.

കൂടുതല്‍ സേനാംഗങ്ങളെ ദുരന്തബാധിത പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകീട്ട് എയര്‍ഫോഴ്‌സിന്റെ ഹെലികോപ്റ്ററില്‍ ജനങ്ങളെ പുനരധിവസിപ്പിച്ചു. കഴിഞ്ഞയാഴ്ചയാണ് സംസ്ഥാനത്ത് കനത്ത മഴയും വെള്ളപ്പൊക്കവും രൂക്ഷമായത്. ജൂലൈ 29 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *