ഗുജറാത്തിലും ജമ്മു കശ്മീരിലും ഭൂചലനം


ഗുജറാത്തിലും ജമ്മു കശ്മീരിലും ഭൂചലനം. ഗുജറാത്തിലെ രാജ്‌കോട്ടിന് 122 കിലോമീറ്റര്‍ വടക്ക്-വടക്ക് പടിഞ്ഞാറ് മേഖലയിലാണ് 5.5 തീവ്രതയുള്ള ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. ഞായറാഴ്ച രാത്രി 8.13 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. പരിക്കോ മരണങ്ങളോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.


നാഷണല്‍ സീസ്‌മോളജി വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന മാപ്പ് പ്രകാരം ഭുജിന് 85 കിലോമീറ്റര്‍ അകലെയാണ് ഗുജറാത്തില്‍ ഇന്ന് ഭൂചലനം അനുഭവപ്പെട്ടിരിക്കുന്നത്.ഗുജറാത്തില്‍ ഭൂചലനം അനുഭവപ്പെട്ട് അരമണിക്കൂറിനുള്ളില്‍ ജമ്മു കശ്മീരിലും ഭൂചലനം അനുഭവപ്പെട്ടു. 3.0 തീവ്രതയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കട്ര മേഖലയ്ക്ക് 90 കിലോമീറ്റര്‍ കിഴക്കായാണ് ഭൂചലനം അനുഭവപ്പെട്ടത്.




Sharing is Caring