ഗസ്സ വെടിനിർത്തല്‍ കരാറിൻറെ ഭാഗമായി 15 ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കൂടി ഇസ്രായേല്‍ വിട്ടുകൊടുത്തു


ഗസ്സ വെടിനിർത്തല്‍ കരാറിൻറെ ഭാഗമായി 15 ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കൂടി ഇസ്രായേല്‍ വിട്ടുകൊടുത്തു. ഖാൻ യൂനിസിലെ നാസർ ആശുപത്രിയിലാണ് മൃതദേഹങ്ങള്‍ എത്തിച്ചത്.2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ലിയോർ റുഡേഫിൻറെ മൃതദേഹമാണ് ഇതെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിെന്റ ഓഫിസ് സ്ഥിരീകരിച്ചു.


വെള്ളിയാഴ്ച ഒരു ഇസ്രായേല്‍ ബന്ദിയുടെ മൃതദേഹം ഹമാസ് വിട്ടുനല്‍കിയിരുന്നു.ഒക്ടോബർ 10ന് വെടിനിർത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഹമാസ് 23 ഇസ്രായേല്‍ ബന്ദികളുടെ മൃതദേഹങ്ങളാണ് വിട്ടുനല്‍കിയത്. ഇനി അഞ്ച് ബന്ദികളുടെ മൃതദേഹങ്ങള്‍ ലഭിക്കാനുണ്ട്. ഇസ്രായേല്‍ ഇതുവരെ 300 ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കൈമാറി.


അതേസമയം, ഗസ്സയില്‍ രണ്ടുവർഷം മുമ്ബ് ഇസ്രായേല്‍ ആരംഭിച്ച ആക്രമണത്തില്‍ 69,169 പേർ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 170,685 പേർക്ക് പരിക്കേറ്റു. ഒക്ടോബർ 10ന് വെടിനിർത്തല്‍ നിലവില്‍ വന്നെങ്കിലും ആക്രമണത്തില്‍ തകർന്ന കെട്ടിടങ്ങള്‍ക്കടിയില്‍നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തുവരുകയാണ്. ഇതാണ് മരണസംഖ്യ ഉയരാൻ കാരണം. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതും മരണസംഖ്യ ഉയരാൻ കാരണമാകുന്നുണ്ട്.



Sharing is Caring