ഗര്‍ഭകാലത്ത് ചായയും കാപ്പിയും കുടിക്കുന്നത് നല്ലതല്ല; കാരണം നോക്കു

ഗര്‍ഭകാലത്ത് ചായയും കാപ്പിയും കുടിക്കുന്നത് നല്ലതല്ല. കാരണം, കഫീന്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ തൂക്കം കുറയ്ക്കുമെന്നാണ് പഠനം. അമേരിക്കന്‍ കോളജ് ഓഫ് ഒബ്സ്റ്റട്രീഷ്യന്‍സ് ആന്‍ഡ് ഗൈനക്കോളജിസ്റ്റ്സിലെ ​ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത് .

പാനീയങ്ങളിലെ കഫീന്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ തൂക്കം കുറയ്ക്കുമെന്ന് അയര്‍ലന്‍ഡിലെ ഡബ്ളിന്‍ യൂണിവേഴ്സിറ്റി കോളജിലെ ഗവേഷകന്‍ ലിങ് വെയ് ചാന്‍ പറയുന്നു. കഫീന്റെ സാന്നിധ്യം ഗര്‍ഭപാത്രത്തെ ദോഷകരമായി ബാധിക്കുമെന്ന് മുന്‍പ് നിരവധി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *