ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഖലീഫ അന്തരിച്ചു


ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഖലീഫ ബിന്‍ ഹമാദ് അല്‍താനി (84) അന്തരിച്ചു. ഞായറാഴ്ച രാത്രിയിലാണ് ഖത്തര്‍ സര്‍ക്കാര്‍ വാര്‍ത്താകുറിപ്പിലൂടെ മരണവിവരം പുറത്തറിയിച്ചത്. ആദരസൂചകമായി രാജ്യത്ത് മൂന്ന് ദിവസത്തെ ദുഖാചരണവും പ്രഖ്യാപിച്ചു.


1972 മുതല്‍ 1995 വരെ ഖത്തറിന്റെ അമീറായിരുന്നു ഷെയ്ഖ് ഖലിഫ. നിലവിലെ ഖത്തര്‍ അമീറായ ഷെയ്ഖ് തമീം ബിന്‍ ഹമാദ് അല്‍താനിയുടെ മുത്തച്ഛനാണ് മരിച്ച ഷെയ്ഖ് ഖലീഫ. 1957ല്‍ വിദ്യാഭ്യാസ മന്ത്രിയായാണു ഭരണരംഗത്തെത്തുന്നത്. വൈകാതെ ഡെപ്യൂട്ടി അമീറായ അദ്ദേഹം 1960ല്‍ കിരീടാവകാശിയായി. 1960 മുതല്‍ ഖത്തറിന്റെ പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായി പ്രവര്‍ത്തിച്ചു.




Sharing is Caring