കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. ജറ്റ് എയര്‍വേസ് വിമാനത്തില്‍ ദമാമില്‍നിന്നെത്തിയ താമരശേരി കൈതപ്പൊയില്‍ സ്വദേശി മുഹമ്മദിനെയാണ് രണ്ടേമുക്കാല്‍ കിലോ സ്വര്‍ണവുമായി പിടികൂടിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.













