ക​മ​ല ഹാ​രി​സി​ന്‍റെ മാ​ധ്യ​മ ആ​ശ​യ​വി​നി​മ​യം ഇ​നി ഇ​ന്ത്യ​ന്‍ വം​ശ​ജ​ സ​ബ്രി​ന​യി​ലൂ​ടെ

വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി ക​മ​ല ഹാ​രി​സി​ന്‍റെ പ്ര​സ് സെ​ക്ര​ട്ട​റി​യാ​യി ഇ​ന്ത്യ​ന്‍ വം​ശ​ജ സ​ബ്രി​ന സിം​ഗ് നി​യ​മി​ക്ക​പ്പെ​ട്ടു. ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു പ്ര​ധാ​ന രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി​യു​ടെ പ്ര​സ് സെ​ക്ര​ട്ട​റി​യാ​യി ഒ​രു ഇ​ന്തോ-​അ​മേ​രി​ക്ക​ന്‍ നി​യ​മി​ക്ക​പ്പെ​ടു​ന്ന​ത്.

ര​ണ്ടു ഡെ​മോ​ക്രാ​റ്റി​ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ വ​ക്താ​വാ​യി​രു​ന്നു സ​ബ്രി​ന. ന്യൂ​ജേ​ഴ്സി സെ​ന​റ്റ​ര്‍ കോ​റി ബു​ക്ക​ര്‍, മു​ന്‍ ന്യു​യോ​ര്‍​ക്ക് മേ​യ​ര്‍ മൈ​ക്ക് ബ്ലൂം​ബ​ര്‍​ഗ് എ​ന്നി​വ​രു​ടെ വ​ക്താ​വാ​യാ​ണു സ​ബ്രി​ന പ്ര​വ​ര്‍​ത്തി​ച്ച​ത്. ഇ​പ്പോ​ള്‍ ലോ​സ് ആ​ഞ്ച​ല്‍​സി​ല്‍ താ​മ​സി​ക്കു​ന്ന സ​ബ്രി​ന, മു​ന്പ് ഡെ​മോ​ക്രാ​റ്റി​ക് നാ​ഷ​ണ​ല്‍ ക​മ്മി​റ്റി വ​ക്താ​വാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​ന്ത്യ ലീ​ഗ് ഓ​ഫ് അ​മേ​രി​ക്ക എ​ന്ന സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ല്‍ ഒ​രാ​ളാ​യ ജെ.​ജെ. സിം​ഗി​ന്‍റെ കൊ​ച്ചു​മ​ക​ളാ​ണു സ​ബ്രി​ന. ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് ഡെ​മോ​ക്രാ​റ്റി​ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി​യാ​യി ക​മ​ല ഹാ​രി​സി​നെ പ്ര​സി​ഡ​ന്‍​ഷ്യ​ല്‍ നോ​മി​നി ജോ ​ബൈ​ഡ​ന്‍ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *