ക​മലേഷ്​ തിവാരി കൊലപതാകക്കേസ് ; മൂന്നുപേര്‍ അറസ്റ്റില്‍

ഡല്‍ഹി: ഹിന്ദുസമാജ്​ പാര്‍ട്ടി നേതാവ്​ ക​മലേഷ്​ തിവാരിയെ വെടിവെച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി . ഗുജറാത്തില്‍ വെച്ചാണ് സംഘത്തെ പിടികൂടിയതെന്ന് ​ യു.പി ഡി.ജി.പി ഒ.പി സിങ്​ പറഞ്ഞു.

മൗലാന മുഹ്​സിന്‍ ശൈഖ്​​, റാഷിദ്​ പത്താന്‍, ഫൈസാന്‍ എന്നിവരാണ്​ അറസ്റ്റിലായത് ​. സംഭവ സ്ഥലത്ത്​ നിന്ന്​ ലഭിച്ച മധുരപലഹാര പെട്ടിയുമായി ബന്ധപ്പെട്ട്​ നടത്തിയ അന്വേഷണമാണ്​ പ്രതികളിലേക്ക്​ എത്താന്‍ പോലീസിനെ സഹായിച്ചത് . കേസില്‍ രണ്ട്​ പ്രതികള്‍ കൂടി അറസ്റ്റിലാകാനുണ്ട്.

അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇവരെ പിടികൂടാന്‍ കഴിയുമെന്നാണ് പോലീസിന്റെ ​ പ്രതീക്ഷ. പ്രവാചകനെതിരായി കമലേഷ്​ നടത്തിയ പരാമര്‍ശങ്ങളാണ്​ കൊലപടഹകത്തില്‍ കലാശിച്ചതെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്​തമായി. കേസില്‍ തീവ്രവാദ ബന്ധമുള്ളതായി ഇതുവരെ തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഒ.പി സിങ്​ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *