കർണാടകയിലെ ബെല്ലാരിയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങളോട് അനാദരവ് : ബാഗുകളിലാക്കി കൊണ്ടുവന്ന മൃതദേഹങ്ങൾ വലിയ കുഴിയിലേക്കു വലിച്ചെറിയുന്നു

ബെംഗളൂരു: കർണാടകയിലെ ബെല്ലാരിയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങളോട് അനാദരവ് കാണിക്കുന്നതായി കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ. മനുഷ്യത്വരഹിതമായ രീതിയിൽ മൃതദേഹങ്ങൾ മറവു ചെയ്യുന്നതു വളരെയധികം വേദനിപ്പിക്കുന്നെന്നു ട്വിറ്ററിൽ കുറിച്ച ശിവകുമാർ, വിഡിയോയും പങ്കുവച്ചു. പിപിഇ കിറ്റ് ധരിച്ച കുറച്ചുപേർ ബാഗുകളിലാക്കി കൊണ്ടുവന്ന മൃതദേഹങ്ങൾ വലിയ കുഴിയിലേക്കു വലിച്ചെറിയുന്നതാണു വിഡിയോയിൽ കാണുന്നത്.

സർക്കാർ ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇത്തരത്തിലുള്ള നടപടികൾ അനുവദിക്കില്ലെന്ന് ഉറപ്പു വരുത്തണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു. സംഭവം കർണാടകയിൽ വൻ വിവാദമായതോടെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *