വാഷിംഗ്ടണ്‍ ഡിസി: വിവിധ രാജ്യങ്ങള്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം അതിവേഗത്തില്‍ വര്‍ധിക്കുന്നു. നിലവില്‍ കോവിഡ് ബാധിതരുടെ എണ്ണം 1,05,74,398 ആയി. ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,13,143 ആയി.
57,83,996 പേര്‍ക്കാണ് ഇതുവരെ കോവിഡില്‍ നിന്ന് രോഗമുക്തി നേടാനായത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരമാണിത്.
കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്ക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകള്‍ ഇനി പറയും വിധമാണ്. അമേരിക്ക- 27,27,061, ബ്രസീല്‍- 14,08,485, റഷ്യ- 6,47,849, ഇന്ത്യ-5,85,792, ബ്രിട്ടന്- 3,12,654, സ്പെയിന്- 2,96,351, പെറു- 2,85,213, ചിലി- 2,79,393, ഇറ്റലി- 2,40,578, ഇറാന്- 227,662.
മേല്പറഞ്ഞ രാജ്യങ്ങളില്‍ വൈറസ് ബാധിച്ച് ജീവന് നഷ്ടപ്പെട്ടവര്‍ അമേരിക്ക- 1,30,106, ബ്രസീല്‍- 59,656, റഷ്യ- 9,320, ഇന്ത്യ-17,410, ബ്രിട്ടന്- 43,730, സ്പെയിന്- 28,355, പെറു- 9,677, ചിലി- 5,688, ഇറ്റലി- 34,767, ഇറാന്- 10,817.
മെക്സിക്കോയിലും പാക്കിസ്ഥാനിലും തുര്‍ക്കിയിലും കോവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു. മെക്സിക്കോയില്‍ 2,20,657 പേര്‍ക്കും, പാക്കിസ്ഥാനില്‍ 2,09,337 പേര്‍ക്കും തുര്‍ക്കിയില്‍ 2,00,412 പേര്‍ക്കുമാണ് കോവിഡ് ബാധിച്ചിട്ടുള്ളത്.
മേല്പറഞ്ഞ രാജ്യങ്ങള്‍ക്ക് പുറമേ ഒരു ലക്ഷത്തിനു മുകളില്‍ കോവിഡ് ബാധിതരുള്ള രാജ്യങ്ങള്‍ ആറാണ്. അവ ഇനിപറയും വിധമാണ് ജര്‍മനി, സൗദി അറേബ്യ, ഫ്രാന്‍സ്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, കാനഡ. കൊളംബിയയിലും ഖത്തറിലും കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്.