പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശിവഗിരി മഠത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന ശിവഗിരി മഠത്തിന്റെ വാദം തളളി ബിജെപി സംസ്ഥാന പ്രസിഡന്റ് ് വി മുരളീധരന്‍. ക്ഷണിച്ചിട്ട് തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവഗിരിയിലെത്തുന്നത്. തനിക്ക് ശിവഗിരി മഠം ഇതുമായി ബന്ധപ്പെട്ട് കത്ത് നല്‍കിയിരുന്നു. ഇത് താനാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയതെന്നും വി മുരളീധരന്‍ പറഞ്ഞു. ശിവഗിരി മഠത്തിന് എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ തിരുത്തുമെന്നും മുരളീധരന്‍ പറഞ്ഞു.
ക്ഷണിക്കാതെയാണ് പ്രധാനമന്ത്രി ശിവഗിരിയില്‍ എത്തുന്നതെന്നും മഠത്തില്‍ വരുന്നത് കൊണ്ട് മാത്രം സ്വീകരിക്കുന്നുവെന്നേയുള്ളൂവെന്നും ശിവഗിരിമഠം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നരേന്ദ്രമോദി വരുന്നതിന് വലിയ പ്രാധാന്യം നല്‍കുന്നില്ലെന്നും ശിവഗിരി മഠം വ്യക്തമാക്കി. അതേസമയം ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെയും ശിവഗിരി മഠം വിമര്‍ശനമുന്നയിച്ചു. മഠത്തിന്റെ പരിപാടികളുമായി സംസ്ഥാന നേതൃത്വം സഹകരിക്കാന്‍ പോലും തയ്യാറായില്ലെന്ന് ശിവഗിരി മഠം കുറ്റപ്പെടുത്തി.














