അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ ഡല്‍ഹിയില്‍ ഡീസല്‍ കാറുകള്‍ക്ക് നിരോധനം എര്‍പ്പെടുത്തി


അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ ഡല്‍ഹിയില്‍ ഡീസല്‍ കാറുകള്‍ക്ക് നിരോധനം എര്‍പ്പെടുത്തി. ദേശീയ ഹരിത ട്രൈബ്യൂണലാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഡല്‍ഹിയില്‍ പുതുതായി ഡീസല്‍ കാറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനാണ് നിരോധനം. നിലവിലുള്ള കാറുകള്‍ക്ക് നിരോധനം ബാധകമല്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഡീസല്‍ കാറുകള്‍ വാങ്ങരുതെന്നും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു.അതേസമയം, ഡല്‍ഹിയില്‍ ഡീസല്‍ കാറുകള്‍ക്ക് സമ്പൂര്‍ണ നിരോധനം എര്‍പ്പെടുത്തണമെന്ന ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഈ ഹരജിയില്‍ ഡിസംബര്‍ 15ന് സുപ്രിം കോടതി വാദം കേള്‍ക്കും.




Sharing is Caring