ക്ലാസിനിടെ വിദ്യാര്‍ത്ഥിനികളുടേയും അധ്യാപകരുടേയും ചിത്രങ്ങള്‍ പകര്‍ത്തി അശ്ലീല സൈറ്റിലിട്ടു, പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍

തിരുവനന്തപുരം; ഓണ്‍ലൈന്‍ ക്ലാസിനിടെ സഹപാഠികളുടേയും അധ്യാപികമാരുടേയും ചിത്രങ്ങള്‍ പകര്‍ത്തി അശ്ലീല സൈറ്റില്‍ പോസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥി അറസ്റ്റില്‍. പ്ലസ് വണ്‍ വിദ്യാര്‍ഥിയെയാണ് സൈബര്‍ പൊലീസ് അറസ്റ്റു ചെയ്തത്. ക്ലാസിലെ 40 വിദ്യാര്‍ഥിനികളുടെയും 5 അധ്യാപികമാ‍രുടെയും ചിത്രങ്ങള്‍ പകര്‍ത്തിയാണ് അപകീര്‍ത്തിപ്പെടുത്തിയത്.

സ്ക്രീന്‍ ഷോട്ട് പകര്‍ത്തി നമ്ബര്‍ ചേര്‍ത്ത് അശ്ലീലസൈറ്റിലിട്ടു

ഓണ്‍ലൈന്‍ ക്ലാസിനി‍ടെ ചിത്രങ്ങള്‍ സ്ക്രീന്‍ ഷോട്ടാ‍യി പകര്‍ത്തി. ഇതിനു ശേഷം അശ്ലീല കമന്റുകള്‍ ചേര്‍ത്ത് എഡി‍റ്റ് ചെയ്ത് ഇതേ വിദ്യാര്‍ഥിനികള്‍ ചെയ്തതെന്നു തോന്നിപ്പിക്കും വിധം സൈറ്റില്‍ പോസ്‍റ്റ് ചെയ്തു. മൊബൈല്‍ നമ്ബറും ചേര്‍ത്തു. അജ്ഞാതരായ പലരില്‍ നിന്നും അശ്ലീല സന്ദേശങ്ങളും ഭീഷണിയും ഫോണിലൂടെ വിദ്യാര്‍ഥിനികള്‍ക്കും അധ്യാപകര്‍ക്കും നിരന്തരം ലഭിച്ചതോടെയാണ് പരാതി നല്‍കിയത്. തുടര്‍ന്ന് സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിയാണ് ഇതിനുപിന്നാലെന്ന് തിരിച്ചറിയുകയായിരുന്നു.

വഴക്കു പറഞ്ഞതിന് അധ്യാപകനെ​ കൊല്ലുമെന്ന് ഭീഷണി

പേരു വെളിപ്പെടുത്താതെ അപരിചിതരുമായി ചാറ്റ് ചെയ്യാന്‍ സാധിക്കുന്ന കനേഡിയന്‍ ഡേറ്റിങ് സൈറ്റിലൂ‍ടെയാണ് വിദ്യാര്‍ഥി ഇതു ചെയ്തത്. ഇതു കൂടാതെ വഴക്കു പറഞ്ഞതിന് അധ്യാപകനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി‍യതായും പൊലീസ് പറഞ്ഞു.

സഹപാഠികളുടെ ചിത്രം ഉപയോഗിച്ച്‌ ചാറ്റിങ്ങും

ഉപയോഗിക്കുന്നവരുടെ തിരിച്ചറിയല്‍ വിവരങ്ങളൊന്നും ലഭ്യമല്ലാത്ത വെബ്സൈറ്റില്‍ നിന്നു കുറ്റവാളിയെ കണ്ടെത്തുന്ന‍തിനായി രണ്ടാഴ്ചയിലേറെ പൊലീസ് ഒട്ടേറെ നെറ്റ് വര്‍ക്കുകളും ഫോണുകളും നിരീ‍ക്ഷിച്ചു. തുടര്‍ന്നാണ് വിദ്യാര്‍ഥിയെ തിരിച്ചറിഞ്ഞത്. ഇയാളുടെ മൊബൈല്‍ ഫോണും പിടിച്ചെടുത്തു. സഹപാഠികളുടെ ചിത്രം ഉപയോഗിച്ച്‌ ചാറ്റ് ചെയ്തതിന്റെ തെളിവു ലഭിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *