ക്രി​ക്ക​റ്റ് താ​ര​ങ്ങ​ള്‍ക്ക് അ​ജ്ഞാ​ത ഫോ​ണ്‍ സ​ന്ദേ​ശം; അ​ന്വേ​ഷി​ക്കാ​നൊ​രു​ങ്ങി ബി​സി​സി​ഐ

മും​ബൈ: ത​മി​ഴ്നാ​ട് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ക​ളി​ച്ച ക്രി​ക്ക​റ്റ് താ​ര​ങ്ങ​ള്‍ അ​ജ്ഞാ​ത ഫോ​ണ്‍ സ​ന്ദേ​ശം ല​ഭി​ച്ച​ത് അ​ന്വേ​ഷി​ക്കാ​നൊ​രു​ങ്ങി ബി​സി​സി​ഐ. ബി​സി​സി​ഐ​യു​ടെ അ​ഴി​മ​തി വി​രു​ദ്ധ യൂ​ണി​റ്റാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ക​യെ​ന്നാ​ണ് വി​വ​രം.

ചി​ല താ​ര​ങ്ങ​ള്‍ അ​ജ്ഞാ​ത വാ​ട്സാ​പ് സ​ന്ദേ​ശ​ങ്ങ​ള്‍ ല​ഭി​ച്ചെ​ന്ന പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ത് അ​യ​ച്ച​ത് ആ​രാ​ണെ​ന്ന് ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ത​ങ്ങ​ളെ​ന്നും ബി​സി​സി​ഐ അ​ഴി​മ​തി വി​രു​ദ്ധ യൂ​ണി​റ്റ് ത​ല​വ​ന്‍ അ​ജീ​ത് സിം​ഗ് പ​റ​ഞ്ഞു.വി​ഷ​യ​ത്തി​ല്‍ താ​ര​ങ്ങ​ളു​ടെ മൊ​ഴി ഇ​തി​നോ​ട​കം ത​ന്നെ രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *